അനധികൃത സ്വത്ത് സമ്പാദനം. എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. എം ആർ അജിത് കുമാറനെതിരെ അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് വാദം

കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി പറഞ്ഞു.

New Update
m r ajithkumar ips pinarayi

തിരുവനന്തപുരം:എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ നീക്കം. ഭരണത്തലവനെതിരായ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചേക്കുക. 

Advertisment

അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന വാദം ഉന്നയിക്കും. അപ്പീൽ പോകണമെന്ന അഭിപ്രായം വിജിലൻസിനുമുണ്ട്. ഇക്കാര്യം വിജിലൻസിലെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചതായാണ് സൂചന.


എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. 


കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത് കുമാർ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി പറഞ്ഞു.

ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.


സത്യം കണ്ടെത്തുന്നതിനപ്പുറം അജിത് കുമാറിനെ സംരക്ഷിക്കാനായിരുന്നു ശ്രമം. 


സത്യം വെളിപ്പെടുത്തുന്നതിനുള്ള വസ്തുതകൾ അന്വേഷണ റിപ്പോർട്ടിൽ ശേഖരിക്കപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ നേരത്തെ മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. 

അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലൻസ് ഡയറക്ടർക്ക് മുൻപാകെ ഹാജരാകാനും നിർദേശം നൽകിയിരുന്നു.

Advertisment