/sathyam/media/media_files/2025/04/05/WeahKsJSfEKxzLQzUAyA.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ നാളെ വൈകുന്നേരം മുതൽ ജലവിതരണം തടസ്സപ്പെടും.
നാളെ രാത്രി 7 മണി മുതൽ മറ്റന്നാൾ രാത്രി 10 മണി വരെയാവും ജലവിതരണം മുടങ്ങുക.
ശാസ്തമംഗലം, പൈപ്പിൻ മൂട്, വെള്ളയമ്പലം, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങുക.
വെള്ളയമ്പലം ജംഗ്ഷന് സമീപ൦ വാട്ടർ അതോറിറ്റിയുടെ 700എം എം പ്രിമോ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച 19.08.2025 രാത്രി ഏഴു മണി മുതൽ ബുധനാഴ്‌ച 20.08.2025 രാത്രി 10 മണി വരെ ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇരുഭാഗങ്ങൾ, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാർ റോഡ്, ജഗതി എന്നീ സ്ഥലങ്ങളിൽ പൂർണമായും, ജവഹർ നഗറിലും നന്തൻ കോട്ടും കുന്നുകുഴി, വഞ്ചിയൂർ വാർഡുകളിലും ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.