New Update
/sathyam/media/media_files/2025/08/20/images-1280-x-960-px165-2025-08-20-10-05-40.jpg)
തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതൽ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാൻ കുടുംബശ്രീ വനിതകൾ എത്തുന്നത്.
Advertisment
ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത.
സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്.
വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതൽ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുൻകൂട്ടി ഓർഡർ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക.
ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളിൽ ആവശ്യക്കാർക്ക് മുൻകൂട്ടി സദ്യ ഓർഡർ ചെയ്യാം.
ബുക്ക് ചെയ്യാനായി കോൾ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.