ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം. പഴയ നിബന്ധനകൾ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.

New Update
images (1280 x 960 px)(177)

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

Advertisment

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.

ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല, ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

Advertisment