New Update
/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
Advertisment
വന്നിരിക്കുന്ന പരാതികൾ ഗുരുതരമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
നടപടിയെടുക്കുന്നതിന് താൻ മുൻ കൈയെടുക്കുമെന്നും സതീശൻ പറഞ്ഞു.
പരാതികൾ പറയുന്നത് പോലെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു.
മകളെ പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാൽ ഒരു പിതാവ് എന്ത് ചെയ്യും അത് താൻ ചെയ്തിട്ടുണ്ട് എന്നും സതീശൻ പറഞ്ഞു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മുന്നിലോ വ്യകതിപരമായോ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും സതീശൻ പറഞ്ഞു.