ജനിച്ചത് കോട്ടയത്താണെങ്കിലും ഇടുക്കിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജനപ്രതിനിധി. എൻജിനിയറിംഗ് ഡിപ്ലോമയെടുത്ത ശേഷം റഷ്യയിൽ പോയി സോഷ്യൽ സൈക്കോളജി പഠിച്ച നേതാവ്. നാല് പതിറ്റാണ്ടായി തോട്ടം തൊഴിലാളികൾക്കിടയിലെ നിറസാനിദ്ധ്യം. ക്രൂര പോലീസ് മർദ്ദനത്തിന് ഇരയായി വലതുകൈ സ്വാധീനമില്ലാതായി. എം.എൽ.എയായിട്ടും തലസ്ഥാനത്തേക്കടക്കം എത്തിയത് പഴയ ജീപ്പിൽ. വാഴൂർ സോമന്റെ അന്ത്യം ഇടുക്കി ജില്ലാ അസംബ്ലിയിൽ ഇടുക്കിക്ക് വേണ്ടി ശബ്ദമുയർത്തിയ ശേഷം കുഴഞ്ഞുവീണ്

കഴിഞ്ഞ നാല് പതിറ്റാണ്ടായി തോട്ടം തൊഴിലാളികൾക്കിടയിലെ നിറസാദ്ധ്യമാണ് വാഴൂർ സോമൻ. പി.കെ.വിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് പൂർണ രാഷ്ട്രീയ പ്രവർത്തകനായത്. 

New Update
images (1280 x 960 px)(202)

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.ടി.പി നഗറിലെ ഐ.എൽ.ഡി.എമ്മിൽ ഇടുക്കി ജില്ലാ അസംബ്ലിക്കിടെ ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളടക്കം അവതരിപ്പിച്ച ശേഷമായിരുന്നു പീരുമേട് എം.എൽ.എ വാഴൂർ സോമൻ കുഴഞ്ഞുവീണത്. 

Advertisment

ഉടനടി അടുത്തുള്ള ശാസ്തമംലഗത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവ് അവസാനമായി ശബ്ദമുയർത്തിയതും ഇടുക്കിക്ക് വേണ്ടിത്തന്നെയായിരുന്നു. 


നാല് പതിറ്റാണ്ടായി തോട്ടം തൊഴിലാളികൾക്കിടയിലെ നിറസാന്നിദ്ധ്യമായിരുന്നു സോമൻ. തൊഴിലാളികൾക്കു വേണ്ടി ജീവിതം മാറ്റി വെച്ച വാഴൂർ ക്രൂര പൊലീസ് മർദ്ദനത്തിന് പല തവണ ഇരയായിട്ടുണ്ട്. 


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ ആയിരുന്ന വാഴൂർ സോമൻ, ഇ.എസ്. ബിജിമോൾക്ക് പകരം പാർട്ടി നിയോഗമനുസരിച്ചാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.

കോട്ടയം വാഴൂർ സ്വദേശിയെങ്കിലും 1977 മുതൽ പീരുമേട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. 1952ൽ കോട്ടയം വാഴൂരിൽ കുഞ്ഞു പാപ്പന്റെയും പാർവതിയമ്മയുടെയും ഏഴ് മക്കളിൽ ആറാമനായാണ് സോമന്റെ ജനനം. 


വാഴൂർ എൻ.എസ്.എസ് സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം എൻ എസ് എസ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. 


കോട്ടയം കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനിയറിംഗ് കോളേജിൽ നിന്ന് ഡിപ്ലോമയും മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ സൈക്കോളജിയിൽ ഡിപ്ലോമയും നേടി. 

കഴിഞ്ഞ നാല് പതിറ്റാണ്ടായി തോട്ടം തൊഴിലാളികൾക്കിടയിലെ നിറസാദ്ധ്യമാണ് വാഴൂർ സോമൻ. പി.കെ.വിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് പൂർണ രാഷ്ട്രീയ പ്രവർത്തകനായത്. 


ഐ.എസ്.എഫിലൂടെ വളർന്ന് വന്ന വാഴൂർ പീരുമേട്ടിൽ തോട്ടം തൊഴിലാളികളുടെ ഇടയിൽ 1977 മുതൽ എച്ച്.ഇ.എൽ യൂണിയന്റെ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. 


ക്രൂര പൊലീസ് മർദ്ദനത്തിന് പല തവണ ഇരയായിട്ടുണ്ട്. മണ്ഡലം കമ്മറ്റിയംഗവും പിന്നീട് ജില്ലാ കമ്മിറ്റിയിലും ജില്ലാ കൗൺസിലുമെത്തി. അധികം വൈകാതെ സംസ്ഥാന നേതൃത്വത്തിലെത്തി. 

തുടർച്ചയായി എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായി. 2005ൽ വണ്ടിപ്പെരിയാർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി. 2016ൽ വെയർഹൗസിംഗ് ചെയർമാനായി.


പാർട്ടി മണ്ഡലം കമ്മിറ്റിയംഗവും പിന്നീട് ജില്ലാ കമ്മറ്റിയിലും ജില്ലാ കൗൺസിലുമെത്തി. തുടർച്ചയായി എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായി. 


2005ൽ വണ്ടിപ്പെരിയാർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി. ഭാര്യ: ബിന്ദു. മക്കൾ: അഭിഭാഷകരായ സോബിൻ സോമൻ, സോബിത് സോമൻ

ട്രേഡ് യൂണിയൻ രംഗത്ത് വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള വാഴൂർ സോമൻ നിയമസഭയിൽ നവാഗതനായിരുന്നു. പക്ഷേ ഇടുക്കിക്ക് വേണ്ടി അവസരം ലഭിക്കുമ്പോഴെല്ലാം ശബ്ദമുയർത്തിയിരുന്നു. 


എം.എൽ.എ ആയശേഷം എല്ലാവരും പുതിയ കാർ വാങ്ങിയപ്പോൾ വാഴൂർ സോമൻ പഴയജീപ്പ് അറ്റകുറ്റപ്പണി നടത്തി എം.എൽ.എ ബോർഡ് വച്ചു. 


എം.എൽ.എ മാർക്ക് കാർ വാങ്ങാൻ വായ്പ കിട്ടാത്തതുകൊണ്ടല്ല, സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചുനടന്ന നേതാവിന് പെട്ടന്ന് കാറിലേക്ക് മാറാൻ മനസ് അനുവദിച്ചില്ല. 

2006 ൽ ഇടുക്കി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന കാലത്ത് വാങ്ങിയ ജീപ്പാണ് എം.എൽ.എ യുടെ ഔദ്യോഗിക വാഹനമായി മാറിയത്. 


കുന്നും മലകളുമുള്ള പീരുമേട്ടിലെ തോട്ടം മേഖലയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായ യാത്രകളെറെയും ജീപ്പിലായിരുന്നു.


1978 ൽ എ.ഐ.ടി.യു.സി നേതാവ് സി.എ കുര്യൻ മുൻകൈയെടുത്ത് തൊഴിലാളികളിൽ നിന്ന് പണംപിരിച്ച് ഒരു ജീപ്പ് വാങ്ങി നൽകിയിരുന്നു. 

1991 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ എതിരാളികൾ അത് തീയിട്ടുനശിപ്പിച്ചു. അതിനുശേഷം 2006 ലാണ് സ്വന്തമായൊരു വാഹനം വാങ്ങിയത്. 


സോമന്റെ  എഴുത്തും ഒപ്പിടലുമെല്ലാം ഇടതുകൈകൊണ്ടാണ്. ജന്മനാ അങ്ങനെയായിരുന്നില്ല. 1986 വരെ വലതുകൈകൊണ്ട് എഴുതിയിരുന്ന വാഴൂർ സോമനെ ഇടതനാക്കിയത് കേരള പൊലീസാണ്. 


ട്രേഡ് യൂണിയൻ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോമനെ പൊലീസ് നന്നായി പെരുമാറി. അന്ന് നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റ് വലതുകൈക്ക് സ്വാധീനമില്ലാതായി. 

നിരവധി ചികിത്സകൾ നടത്തിയെങ്കിലും കൈയ്യുടെ സ്വാധീനം വീണ്ടെടുക്കാനായില്ല. ആയിടെ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന മോസ്കോയിലെ നാഷണൽ സ്കൂൾ ഒഫ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമ പഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. 


മോസ്കോയിലെ പഠനകാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പ്രൊഫസറുടെ സഹായത്തോടെ മോസ്കോ സെൻട്രൽ മെഡിക്കൽ കോളേജിൽ നട്ടെല്ലിന്റെ ക്ഷതം ചികിത്സയ്ക്കാൻ അവസരം ലഭിച്ചു. 


അപ്പോഴും വലതുകൈയ്യുടെ സ്വാധീനം വീണ്ടെടുക്കാനായില്ല. പക്ഷേ ഒരു ഇടതുപക്ഷക്കാരനായ തനിക്ക് എന്തുകൊണ്ട് ഇടതുകൈ പ്രയോഗിച്ചുകൂട എന്ന പ്രൊഫസറുടെ ചോദ്യം പ്രചോതനമായി. അങ്ങനെ ഇടതുകൊണ്ട് റഷ്യൻ അക്ഷരമാല എഴുതി പഠിച്ചു. ആറ് മാസത്തെ പരിശീലനം കൊണ്ട് ഇടതുകൈ നന്നായി വഴങ്ങി.

Advertisment