രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്ത് പോയത് പ്രതിപക്ഷനേതാവ് കടുത്ത നിലപാട് എടുത്തതോടെ. ആരോപണങ്ങൾ അന്വേഷിക്കാൻ കെ.പി.സി.സി. പ്രത്യേക സമിതി രൂപീകരിക്കും. പരിശോധിക്കുക പുറത്ത് വന്ന കാര്യങ്ങൾ. എം.എൽ.എ സ്ഥാനം തൽക്കാലം രാജിവെയ്‌ക്കേണ്ടതില്ലെന്നും വിലയിരുത്തൽ

ഇതിനിടെ രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെല രൂപീകരിക്കാൻ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. 

New Update
images (1280 x 960 px)(221)

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് പോയത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കടുത്ത നിലപാട് എടുത്തതോടെയെന്ന് സൂചന.

Advertisment

മൂന്ന് വർഷം മുമ്പ് തന്റെ കുടുംബസുഹൃത്തിന്റെ മകളായിരുന്ന യുവതി രാഹുലിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് അദ്ദേഹത്തോട് പരാതി പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവ് കടുത്ത താക്കീത് രാഹുലിന് നൽകിയിരുന്നു.


ഒറ്റപ്പെട്ട സംഭവമായാണ് അദ്ദേഹം അതിനെ കണ്ടത്. സമാനമായ പരാതി ഈ അടുത്ത കാലത്ത് ഉയർന്നപ്പോൾ മുതലാണ് രാഹുലുമായി അദ്ദേഹം അകന്ന് തുടങ്ങിയത്. 


തുടർന്ന് മാധ്യമങ്ങളോടുള്ള 'ഹൂ കെയേഴ്‌സ്'മറുപടിയും യുവതിയുടെ വെളിപ്പെടുത്തലും മാങ്കൂട്ടത്തിലിന് വിനയായതിന് പുറമേ മറ്റൊരു യുവതിയോട് മോശം പരാമർശം നടത്തുന്ന ഓഡിയോ കൂടി പുറത്ത് വന്നിരുന്നു.

ഇതോടെയാണ് പ്രതിപക്ഷനേതാവ് കടുത്ത അതൃപ്തിയിലായത്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എത്രയും പെട്ടെന്ന് രാഹുലിനെ നീക്കണമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്തു.

മറ്റ് മുതിർന്ന നേതാക്കളാരും രാഹുലിന് പിന്തുണയുമായി എത്തിയതുമില്ല. ഇതോടെയാണ് ഹൈക്കമാന്റ് രാഹുലിന്റെ രാജി ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നു. 


ഇതിനിടെ രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെല രൂപീകരിക്കാൻ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. 


സമിതിയിൽ ആരൊക്കെ ഉണ്ടെന്ന കാര്യം പിന്നീട് തീരുമാനിക്കും. ആരോപണങ്ങൾ എന്തെല്ലാമാണെന്നും അതിന്റെ യാഥാർത്ഥ്യമെന്താണെന്നും സമിതി പരിശോധനാ വിധേയമാക്കും.  

ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കിൽ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു.


ഈ സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ ബി.ജെ.പിയും സി.പി.എമ്മും തയ്യാറായിട്ടില്ല. എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബി.ജെ.പി ഉയർത്തിയിട്ടുണ്ട്. 


വിഷയത്തിൽ ഏതെങ്കിലും വനിതകൾ നിയമനടപടികളിലേക്ക് കടന്നാൽ അക്കാര്യത്തിൽ തീരുമാനം കടുപ്പിക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം.

തൽകാലം എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടതില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്. 

സമാനവിഷയ ങ്ങളിൽ രാജിവച്ച കീഴ്വഴക്കം സമീപകാലത്ത് ഒരു പാർട്ടിയിലെയും എം.എൽ.എമാർ സ്വീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാ ട്ടിയാണ് വിശദീകരണം.


എന്നാൽ പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. 


പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Advertisment