New Update
/sathyam/media/media_files/2025/08/22/images-1280-x-960-px225-2025-08-22-10-48-59.jpg)
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം. വാഹനം മാറ്റുന്നതിനെ ചൊല്ലിയായിരുന്നു കെപിസിസി അംഗം വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മിൽ തർക്കമുണ്ടായത്.
Advertisment
ഇന്നലെ രാത്രി 12 മണിയോടെ ശാസ്തമംഗലത്ത് വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കമുണ്ടായി.
മാധവ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നു. ഇതിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇരുവരും മ്യൂസിയം പൊലീസിൽ പരാതി നൽകി.