റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗം. വിശദീകരണം തേടി കേരള സർവകലാശാല വിസി

കാലിക്കറ്റ് സർവകലാശാല വേടൻ്റെ വരികൾ സിലബസിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.

New Update
images (1280 x 960 px)(232)

തിരുവനന്തപുരം: റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗത്തിൽ വിശദീകരണം തേടി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. പാബ്ലോ നെരൂദയുടെ പേരിലുള്ള എഐ കവിതയിലും വിസി വിവിശദീകരണം തേടി.

Advertisment

കേരള സർവകലാശാല നാലുവർഷ ഡിഗ്രി സിലബസിലാണ് ഇരു സംഭവങ്ങളും ഉൾപ്പെട്ടിരുന്നത്. അടിയന്തരമായി വിശദീകരണം നൽകണമെന്നാണ് ബോർഡ് ഓഫ് സ്റ്റഡിസ് അംഗങ്ങൾക്ക് വിസി നിർദേശം നൽകിയത്. 

കാലിക്കറ്റ് സർവകലാശാല വേടൻ്റെ വരികൾ സിലബസിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.

മൾട്ടി ഡിസിപ്ലിനറി കോഴ്സായ 'കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾചർ' എന്ന സിലബ സിലാണ് വേടനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 'ഡികോഡിങ് ദി റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ്' എന്ന ലേഖനമാണ് പഠിക്കാനുള്ളത്. 

Advertisment