New Update
/sathyam/media/media_files/2025/03/02/TIPRWsGfMx3v0UAPqobX.jpg)
തിരുവനന്തപുരം: വീടിനുമുന്നിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സി പി ഒ ആയ മനു (38) വിനാണ് കുത്തേറ്റത്.
Advertisment
ഇന്ന് വൈകിട്ടായിരുന്നു സംഭവം. മനുവിന്റെ കൊച്ചുള്ളൂരിലെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുവിന്റെ നെഞ്ചിൽ രണ്ട് കുത്ത് ഏറ്റിട്ടുണ്ട് മുഖത്തും വെട്ടേറ്റ പാടുണ്ട്.
കുത്തിയ ആളെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.