New Update
/sathyam/media/media_files/2025/08/23/images-1280-x-960-px240-2025-08-23-08-18-21.jpg)
തിരുവനന്തപുരം: കൊച്ചുള്ളൂരിൽ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്. മനുവിന്റെ മുഖത്തും വയറിനും മുറിവേറ്റിട്ടുണ്ട്.
Advertisment
ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മനുവിന്റെ വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം.
കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്