New Update
/sathyam/media/media_files/2025/08/23/images-1280-x-960-px242-2025-08-23-09-04-15.jpg)
തിരുവനന്തപുരം: ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Advertisment
ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഹണിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹണി ഭാസ്‌കരന്റെ പരാതി.
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമായിരുന്നു പരാതി നല്‍കിയത്. റിനി ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ രാഹുലിനെതിരെ ആരോപണമുന്നയിച്ച് ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയത്.