തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ സ്ഥാപിക്കണം. ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി

എസ്എടി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സ്‌കാനിംഗിന് മെഡിക്കല്‍ കോളേജിനെയും സ്വകാര്യ സെന്ററുകളെയും സമീപിക്കേണ്ട സാഹചര്യമായിരുന്നു

New Update
1001192934

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ രോഗികള്‍ക്ക് സ്‌കാനിംഗിന് സൗകര്യമില്ലെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍.

Advertisment

ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ സ്ഥാപിക്കണമെന്നും രണ്ടുമാസത്തിനകം നടപടി അറിയിക്കണമെന്നുമാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷന്‍ എസ്എടി ആശുപത്രിയില്‍ നേരിട്ട് എത്തി സാഹചര്യം പരിശോധിച്ചിരുന്നു.

എസ് എ ടി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

എസ്എടി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സ്‌കാനിംഗിന് മെഡിക്കല്‍ കോളേജിനെയും സ്വകാര്യ സെന്ററുകളെയും സമീപിക്കേണ്ട സാഹചര്യമായിരുന്നു

പുതിയ സ്ഥലം കണ്ടെത്തി സ്‌കാനിംഗ് സെന്റര്‍ സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടന്ന് അധികൃതര്‍. മെഡിക്കല്‍ കോളേജ് മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാര്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു

Advertisment