/sathyam/media/media_files/aex6UpjaT01oC7a0Sk51.jpg)
തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്.
വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വിൽപ്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു.
അതിലും 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.
ഉൾപ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്രദേശങ്ങളിൽ വരെ എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകൾ സഞ്ചരിക്കും.
ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിൻ മുകൾ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യൻകോട്, നെയ്യാർ ഡാം, ആറ്റിങ്ങൽ മണ്ഡലത്തിലെ കടുവ പള്ളി, മണമ്പൂർ നാലുമുക്ക് എന്നിവിടങ്ങളിൽ വിൽപ്പന നടത്തും