രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസിന്റെ അന്തിമ തീരുമാനം നാളെ. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാനുളള സാധ്യതയില്ല. രാജിയേക്കാൾ സസ്പെൻഷന് മുൻഗണന നൽകുമെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുളള സാധ്യത തള്ളാതെയാണ് ഇന്ന് നേതാക്കൾ സംസാരിച്ചത്. 

New Update
rahul mamkootathil 11

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസിന്റെ അന്തിമ തീരുമാനം നാളെ. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനത്തിന് മുൻതൂക്കം നൽകിയേക്കും. രാജിയേക്കാൾ സസ്പെൻഷന് മുൻഗണന നൽകാനാണ് സാധ്യത.

Advertisment

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുളള സാധ്യത തള്ളാതെയാണ് ഇന്ന് നേതാക്കൾ സംസാരിച്ചത്. 


ഗൗരവമേറിയ വിഷയമാണെന്നും വൈകാതെ പാർട്ടി തീരുമാനം അറിയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.


ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ നിലപാട്. എന്നാൽ രാജിവെക്കാൻ രാഹുൽ തയ്യാറല്ലെന്നാണ് സൂചനകൾ.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കടുത്ത നിലപാട് ആദ്യമെടുത്തത് വി.ഡി സതീശനാണ്.

പിന്നാലെ രമേശ് ചെന്നിത്തലയും സമാന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ഇതോടെ രാജി ആവശ്യത്തിന് പാർട്ടിയിൽ നിന്നും കൂടുതൽ പിന്തുണ ലഭിച്ചു. നേതാക്കൾ പരസ്യ പ്രതികരണവുമായി എത്തുകയായിരുന്നു.

Advertisment