ശിശുക്ഷേമ സമിതിയിലെ 28 കുഞ്ഞുങ്ങൾക്ക് പോഷകാഹാരക്കുറവ്. മുഴുവൻ സമയ ഡയറ്റീഷ്യൻ വേണമെന്ന ആവശ്യം കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്

കുട്ടികളുടെ ഭാരവും, ഉയരവും കണക്കാക്കിയാണ് പോഷകക്കുറവ് തീരുമാനിക്കുന്നത്. എന്നാൽ ഇത് കൊണ്ട് കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് ആശുപത്രി സൂപ്രണ്ട്, കഴിഞ്ഞ മേയിൽ ഡിഎംഒക്ക് കത്ത് നൽകിയിരുന്നു.

New Update
images (1280 x 960 px)(285)

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ മുഴുവൻ സമയ ഡയറ്റീഷ്യൻ വേണമെന്ന ആവശ്യം കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്.

Advertisment

ശിശുക്ഷേമ സമിതിയിലെ 28 കുഞ്ഞുങ്ങൾക്കാണ് പോഷകാഹാരക്കുറവുള്ളത്. ആരോഗ്യവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് ശിശുക്ഷേമസമിതി വിശദീകരിക്കുന്നു.

തൈക്കാട് ശിശുക്ഷേമസമിതിയിലെ കേന്ദ്രത്തിലുള്ളത് 139 കുഞ്ഞുങ്ങളാണ്. ഇതിൽ 63 പേരൊഴികെയുള്ളവർക്ക് പോഷകഹാരക്കുറവുണ്ട്. 

നിലവിൽ തൈക്കാട് ആശുപത്രിയിൽ നിന്ന് മാസത്തിലൊരിക്കൽ ഡയറ്റീഷ്യനെത്തിയാണ് കുട്ടികൾക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്.

മുട്ട, പാൽ തുടങ്ങി ഓരോ കുട്ടികൾക്കും നൽകേണ്ട ആഹാരക്രമം ഈ ഡയറ്റീഷ്യന്റെ നിർദേശപ്രകാരമാണ് തീരുമാനിക്കുന്നത്.

കുട്ടികളുടെ ഭാരവും, ഉയരവും കണക്കാക്കിയാണ് പോഷകക്കുറവ് തീരുമാനിക്കുന്നത്. എന്നാൽ ഇത് കൊണ്ട് കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് ആശുപത്രി സൂപ്രണ്ട്, കഴിഞ്ഞ മേയിൽ ഡിഎംഒക്ക് കത്ത് നൽകിയിരുന്നു.

പോഷകാഹാരകുറവുള്ള കുട്ടികളെ വേർതിരിച്ച് പോഷകമൂല്യമുള്ള ആഹാരം നൽകണമെന്ന നിർദേശം ശിശുക്ഷേമസമിതി കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും കത്തിലുണ്ട്. 

Advertisment