New Update
/sathyam/media/media_files/2025/08/25/1001197501-2025-08-25-12-20-53.jpg)
തിരുവനന്തപുരം: ഉമാ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി.
Advertisment
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമാ തോമസിനെതിരായ സൈബർ ആക്രമണം നടന്നത്.
സൈബർ ആക്രമണം നടത്തുന്നത് കോണ്‍ഗ്രസ് അണികളാണെങ്കില്‍ ഉടന്‍ നിര്‍ത്തണമെന്നും നേതൃത്വത്തില്‍ നിന്ന് തന്നെ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
ഉമാതോമസിനെതിരായ സൈബർ ആക്രമണം ആസൂത്രിതമായി ചില കേന്ദ്രങ്ങളില്‍ നിന്ന് നടത്തുന്നതാണെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്.
അടുത്ത തവണ വീട്ടിൽ ഇരുത്തണമെന്നും പരിക്കേറ്റപ്പോൾ രക്ഷപ്പെടണമെന്ന പ്രാർഥന തെറ്റായിരുന്നു എന്നുൾപ്പെടെയുള്ളയാണ് അധിക്ഷേപം.
മേലനങ്ങാതെ എംഎൽഎ ആയതിൻ്റെ കുഴപ്പമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകളുകള്‍ ഉയര്‍ന്നിരുന്നു.