നികുതിപ്പിഴ ഒഴിവാക്കാൻ ഗൂഗ്ൾ പേ വഴി കൈക്കൂലി; ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ അന്വേഷണം

കൈക്കൂലി നൽകിയശേഷവും വലിയ പിഴ ചുമത്തിയപ്പോഴാണ് കമ്പനി മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായെത്തിയത്.

New Update
google pay

തിരുവനന്തപുരം: നികുതിപ്പിഴ ഒഴിവാക്കാൻ ഗൂഗ്ൾ പേ വഴി കൈക്കൂലി വാങ്ങിയതായ പരാതിയിൽ അന്വേഷണം തുടങ്ങി.

Advertisment

ജിഎസ്ടി വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുടെ പേര് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.

കാസർകോടിലെ കരിയോയിൽ കമ്പനിയാണ് പരാതി നൽകിയത്. ഇടനിലക്കാരനാണ് ഉന്നത ഉദ്യോഗസ്ഥർക്ക് എന്ന പേരിൽ പണം വാങ്ങിയത്.

രണ്ട് ലക്ഷം രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിയിൽ പറയുന്നു.

കൈക്കൂലി നൽകിയശേഷവും വലിയ പിഴ ചുമത്തിയപ്പോഴാണ് കമ്പനി മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായെത്തിയത്.

 കൊച്ചിയിലെ ശിവസേനയുടെ പ്രാദേശിക നേതാവാണ് ഇടനിക്കാരനായി സമീപിച്ചെതെന്നും അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടെതെന്നും പരാതിയിൽ പറഞ്ഞു.

Advertisment