/sathyam/media/media_files/2025/01/11/9o3uqJSewowbIFyjKoct.jpg)
തിരുവനന്തപുരം: പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി.
പൊലീസിൽ നിന്ന് മാറ്റിയതിനാൽ സസ്പെൻഷൻ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതിൽ ഒതുക്കാനാണ് ആലോചന നടക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ പരിഗണിക്കുക.
വിഷയത്തിൽ വിജിലൻസിനോടും സർക്കാറിനോടും കോടതി നിലപാട് തേടിയേക്കും.
തനിക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിക്കാതെയും സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കാതെയുമാണ് കോടതി നടപടിയെന്നാണ് അജിത് കുമാറിൻ്റെ വാദം.
വസ്തുതകൾ കൃത്യമായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.