/sathyam/media/media_files/2025/08/27/images-1280-x-960-px314-2025-08-27-14-31-07.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് മെമ്പർ ശ്രീജ ആത്മഹത്യചെയ്തതിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി കോൺഗ്രസ്.
നവീൻ ബാബുവിന്റെ മരണശേഷവും സിപിഎം പതിവ് ശൈലി മാറ്റിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ വിമർശിച്ചു. ശ്രീജയുടെ മൃതദേഹം സംസ്കരിച്ചു.
ആര്യനാട് പഞ്ചായത്ത് കോട്ടക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി നാലുപേർക്കെതിരെ കേസെടുത്തിരുന്നു.
കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു പൊലീസ് നീക്കം. സിപിഎമ്മിന്റെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെയും കോൺഗ്രസിന്റെയും ആരോപണം. ശ്രീജയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
വീട്ടിലെ പൊതു ദർശനത്തിന് ശേഷം ശ്രീജയെ വെള്ളനാട് സ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെയാണ് ശ്രീജയെ ആസിഡ് കുടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീജയെ അധിക്ഷേപിച്ച് സിപിഎം പൊതുയോഗം അടക്കം സംഘടിപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകിയാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നാണ് കോൺഗ്രസ്സിന്റെ മുന്നറിയിപ്പ്.