തദ്ദേശ തെരഞ്ഞെടുപ്പ്. ഹിയറിങ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കണം. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി

ജൂലായ് 31ന് പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാന്‍ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.

New Update
voters list

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി. ഈ മാസം രണ്ടുവരെയാണ് നീട്ടിയത്. നേരത്തെ ഈ മാസം മുപ്പതിന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരീക്കാനായിരുന്നു തീരുമാനം.

Advertisment

തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധികരിക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ജൂലായ് 31ന് പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാന്‍ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്.

തിരുത്തല്‍, സ്ഥാന മാറ്റം, പേര് ഒഴിവാക്കല്‍ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമര്‍പ്പിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Advertisment