തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി. ശ്വാസംമുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമെന്ന് മറ്റ് ഡോക്ടര്‍മാര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു

ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്‍കി. നിലവില്‍ ഡോക്ടര്‍ കയ്യൊഴിഞ്ഞ സ്ഥിതിയാണെന്ന് രോ​ഗി ആരോപിച്ചു.

New Update
thiruvananthapuram general hospital

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. രോഗിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി എന്നാണ് പരാതി.

Advertisment

തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്‍ ഉള്ളത് 50 സെന്റീമീറ്റര്‍ നീളം വരുന്ന ട്യൂബ്.


ശ്വാസംമുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 


2023 മാര്‍ച്ചില്‍ കാട്ടാക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവെന്നാണ് ആരോപണം.

ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്‍കി. നിലവില്‍ ഡോക്ടര്‍ കയ്യൊഴിഞ്ഞ സ്ഥിതിയെന്ന് സുമയ്യ ആരോപിച്ചു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമെന്ന് മറ്റ് ഡോക്ടര്‍മാര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു.

നടക്കാന്‍ ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട് എന്ന് രോഗി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറാണെന്നും ബന്ധുക്കള്‍. 

Advertisment