ഷാഫി പറമ്പിലിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ കോണ്‍ഗ്രസ് പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വനിതകള്‍ക്ക് പരിക്കേറ്റതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

പ്രതിഷേധ മാര്‍ച്ച് ക്ലിഫ് ഹൗസിന് ഏറെ മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ആക്രമാസക്തരായി, പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. 

New Update
images (1280 x 960 px)(322)

തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിലിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. 

Advertisment

പ്രതിഷേധക്കാര്‍ പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


പ്രതിഷേധ മാര്‍ച്ച് ക്ലിഫ് ഹൗസിന് ഏറെ മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ആക്രമാസക്തരായി, പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. 


സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ഇവര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചത്. 

ഇതിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തീപ്പന്തമെറിയുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വനിതകള്‍ക്ക് പരിക്കേറ്റതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഭരണത്തിന്റെ തണലില്‍ സിപിഎം ഗുണ്ടായിസം നടത്തുകയാണെന്നും എംപിയെ തടഞ്ഞുനിര്‍ത്തിയിട്ടും പൊലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Advertisment