/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചെലവിലേക്കായി വെള്ളി മുതൽ ഞായർവരെ ഭവനസന്ദര്‍ശനം നടത്തി ഫണ്ട് സമാഹരണം നടത്തണമെന്ന് കെപിസിസി നിർദേശം.
എന്നാൽ വീട്ടിലെത്തുമ്പോൾ നാട്ടുകാർ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡന പരാതികൾ ചോദിക്കുമോയെന്നാണ് നേതാക്കളുടെ പേടി. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും സ്വന്തം വാര്‍ഡിലെ ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകണമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശം നല്‍കിയത്.
കോൺഗ്രസ് സമാനതകളില്ലാത്ത നാണക്കേടിൽ മുങ്ങി നിൽക്കുമ്പോഴാണ് നേതാക്കൾ കാശ് ചോദിച്ച് വീട് കയറാനെത്തുന്നത്. വയനാട് ദുരിതബാധിതർക്കായി വീട് നിർമാണത്തിന് യൂത്ത് കോൺഗ്രസ് പിരിച്ച പണം സംബന്ധിച്ചുള്ള ആരോപണങ്ങളും മാഞ്ഞിട്ടില്ല.
സ്വന്തം പാർട്ടിയിൽനിന്ന് തന്നെ അരഡസനിലധികം പരാതികൾ ഉയർന്നിട്ടും എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതെന്ന് ചോദിച്ചാൽ എങ്ങനെ പ്രതിരോധിക്കുമെന്ന് നേതാക്കൾക്ക് ആശങ്കയുണ്ട്.