തിരുവനന്തപുരത്ത് അമിത വേഗത്തിൽ പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് യാത്രികന് ദാരുണാന്ത്യം

മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ കാര്‍ റോഡിന്റെ വശത്തുള്ള ഓടക്കുളളില്‍ അകപ്പെട്ടു.

New Update
accident

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി എം ജെ രതീഷ് കുമാര്‍ (40) ആണ് മരിച്ചത്. 

Advertisment

അമിത വേഗത്തിൽ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ‍മുന്നില്‍ പോകുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെ ദേശീയപാതയിലെ മുക്കോല റൂട്ടിലാണ് അപകടം നടന്നത്.


രതീഷിന്റെ ബൈക്കിന് പുറമെ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ കാര്‍ റോഡിന്റെ വശത്തുള്ള ഓടക്കുളളില്‍ അകപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മറ്റൊരു സ്കൂട്ട‍ർ യാത്രികനായ ചൊവ്വര സ്വദേശി മണിപ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും രതീഷ് തെറിച്ചുവീണിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ രതീഷിനെ വിഴിഞ്ഞം പോലീസെത്തി 108 ആംബുലന്‍സില്‍ രതീഷിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Advertisment