/sathyam/media/media_files/2025/08/30/photos57-2025-08-30-23-02-43.jpg)
തിരുവനന്തപുരം: കാർഷിക മേഖലയുടെ നവീകരണത്തിനായി ലോക ബാങ്ക് കേര പദ്ധതിയിൽ കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റിയെന്ന വാർത്താ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു ഡോ. ബി. അശോകിനെ മാറ്റി.
ഇന്നാണ് ബി അശോകിനെ മാറ്റി കൊണ്ട് ഉത്തരവിറരക്കിയത്. കെടിഡിഎഫ്സി സി.എം.ഡിയായാണ് അശോകിന്റെ പുതിയ നിയമനം. കാർഷിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് അദ്ദേഹം തുടരും.
അവധി കഴിഞ്ഞു മടങ്ങിയെത്തിയ ടിങ്കു ബിസ്വാളിനെ കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
എന്നാൽ ഈ അന്വേഷണം കൃഷി വകുപ്പ് ഏറ്റെടുക്കുകയും ബി അശോക് തന്നെയാണ് അന്വേഷണം നടത്തിയത്.എന്നാൽ ഈ അന്വേഷണം കൃഷി വകുപ്പ് ഏറ്റെടുക്കുകയും ബി അശോക് തന്നെയാണ് അന്വേഷണം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസ് താൽപര്യം എടുത്ത് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ലക്ഷ്യം ബി.അശോകായിരുന്നു. എന്നാൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ബി.അശോകിന് കൃഷി വകുപ്പിൽ നിന്ന് നീക്കിയത്.
നേരത്തെ കൃഷി വകുപ്പിൽ നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഓംബുഡ്സ് മാനായി നിയമിച്ചതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അശോക് സമീപിച്ചിരുന്നു. നിയമനം റദ്ദാക്കുകയും തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കേര പദ്ധതിയിൽ കർഷകർക്കായി അനുവദിച്ച തുക വകമാറ്റിയതുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്.