/sathyam/media/media_files/2025/08/31/tvm-medical-college-2025-08-31-00-17-23.jpg)
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 180ലധികം കോടി രൂപയുടെ 15 പുതിയ പദ്ധതികൾ യാഥാർഥ്യത്തിലേക്ക്. 717.29 കോടി രൂപയുടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്.
ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. 98.79 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.81.50 കോടി രൂപയുടെ പദ്ധതികളും നിര്‍മ്മാണ ഉദ്‌ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു .
നിലവില്‍ റോഡ് വികസനം, ഫ്‌ളൈഓവര്‍ നിര്‍മ്മാണം, ഇലക്ട്രിക്കല്‍, വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ തുടങ്ങി 32.76 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്.
എം.എല്‍.ടി. ബ്ലോക്ക് (21.35 കോടി), ഇമേജോളജി (43.9 കോടി) എന്നിവയും പൂര്‍ത്തീകരിച്ചു. ഒ.ടിബ്ലോക്ക് (81.50 കോടി), ഹൈഡോസ് തെറാപ്പി (4.70 കോടി) എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്.
ഇതിലൂടെ മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റം സാധ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.