മഴക്കെടുതി. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണം. ഹിമാചല്‍ സര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

New Update
pinarayi vijayan press meet

 തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Advertisment

ഇക്കാര്യം ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിന് മുഖ്യമന്ത്രി കത്തയച്ചു. മലയാളികളായ 18 പേര്‍ ഉള്‍പ്പെടെ വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ കല്‍പയില്‍ കുടുങ്ങിയത്. 

കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും മുഖ്യമന്ത്രി അറിയിച്ചു. 

ഹിമാചല്‍ പ്രദേശിലെ കല്‍പ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. 

സംഘത്തിലെ 5 പേര്‍ തമിഴ്‌നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് മതിയായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പോലും നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment