/sathyam/media/media_files/2025/08/31/photos81-2025-08-31-23-30-45.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
അമ്മയുടെ മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. മകൻ തുങ്ങി മരിച്ച നിലയിലായിരുന്നു. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഞായർ രാവിലെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
ഏക മകനായ സജിലാലിന്റെ സംരക്ഷണത്തിലായിരുന്നു ഇന്ദിരാമ്മ. കല്ലമ്പലം പൊലീസ് കേസെടുത്തു.
അമ്മയുടെ മരണത്തിൽ മനംനൊന്ത് സജിലാൽ ആത്മഹത്യ ചെയ്‌തതാകാമെന്നും ആത്മഹത്യക്കുറിപ്പിലും ഇതേ സൂചനയാണെന്നും പ്രാഥമികാന്വേഷണത്തിൽ അസ്വഭാവികമായൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ രാജേന്ദ്രൻ ഉണ്ണിത്താനാണ് ഇന്ദിരാമ്മയുടെ ഭർത്താവ്. സഞ്ചയനം വ്യാഴം രാവിലെ 8ന്.