ഓണം വാരാഘോഷം. കനകക്കുന്നിൽ ടൂറിസം വകുപ്പിന്‍റെ വ്യാപാരമേള. കേരളത്തിന്‍റെ തനത് രൂചി ഭേദങ്ങള്‍ അണിനിരക്കുന്ന ഭക്ഷണശാലകള്‍ പ്രദര്‍ശനത്തിന്‍റെ ആകര്‍ഷണം

കെ അന്‍സലന്‍ എം എല്‍ എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

New Update
photos(97)

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വിപുലമായ വ്യാപാരമേളയ്ക്കും എക്സിബിഷനും തുടക്കമായി. 

Advertisment

പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കനകക്കുന്ന് കൊട്ടാരവളപ്പിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.

കെ അന്‍സലന്‍ എം എല്‍ എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന്‍റെ തനത് രൂചി ഭേദങ്ങള്‍ അണിനിരക്കുന്ന ഭക്ഷണശാലകള്‍ പ്രദര്‍ശനത്തിന്‍റെ ആകര്‍ഷകമാണ്. തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, കയര്‍, കരകൗശല വസ്തുക്കള്‍, അക്വേറിയം, അമ്യൂസ്മെന്‍റ് പാര്‍ക്ക്, പൂന്തോട്ടം എന്നിവയും പ്രദര്‍ശനത്തിന്‍റെ ഭാഗമായുണ്ട്.

റിസര്‍വ് ബാങ്ക്, തപാല്‍ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ-സഹകരണ മേഖലകളുടെയും നൂറിലേറെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

Advertisment