എംഎല്‍എ പ്രതിയാണ് . രാഹുലിന്റെ കേസ് വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കും

ഈ മാസം 15 -ന് നിയസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം

New Update
rahul mamkootathil 11

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിന്റെ വിവരം അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും.

Advertisment

നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെ വിവരങ്ങള്‍ സ്പീക്കറുടെ ഓഫീസിന് ഇന്ന് കൈമാറും.

 ക്രൈംബ്രാഞ്ച് ഇന്നു തന്നെ സ്പീക്കറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കും.

ഈ മാസം 15 -ന് നിയസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്.ഐ.ആറിന്റെയും വിവരങ്ങള്‍ കൈമാറും.

അതേസമയം, ഗര്‍ഭചിദ്രം നടത്താന്‍ പ്രേരിപ്പിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും.

നാല് വനിത മാധ്യമപ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനാണ് രാഹുലിന് എതിരെ കേസെടുത്തിരിക്കുന്നത്

സംസ്ഥാന പൊലീസ് മേധാവിക്ക് ഇമെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്

Advertisment