വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണമായ നടപടി; മുഖ്യമന്ത്രി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പുനൽകിയെന്നും വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണമായ നടപടിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

New Update
56119

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി.

Advertisment

പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ട് നയിക്കാനും ലക്ഷ്യങ്ങൾ നേടാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പുനൽകിയെന്നും വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണമായ നടപടിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ശ്രീനാരയണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക പ്രധാന്യം എസ്എൻഡിപിക്കുണ്ട്. അറിവ് നിഷേധിച്ചവർക്ക് വഴിതെളിയിക്കാൻ എസ്എൻഡിപിക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്റെ ദർശനങ്ങളെ വർഗീയതക്ക് എതിരെ ഉപയോഗിക്കണമെന്നും മനുഷ്യരെ ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Advertisment