/sathyam/media/media_files/2025/09/04/onam-niyamasabha-2025-09-04-01-17-30.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു.
സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, ഡോ ആർ ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്ജ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി എൻ വാസവൻ, ജി ആർ അനിൽ, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം. എൽ. എമാർ, ജോൺ ബ്രിട്ടാസ് എം പി, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ഷാജഹാൻ, ഇ. പി. ജയരാജൻ, ഒ. രാജഗോപാൽ, ബിനോയ് വിശ്വം, അടൂർ ഗോപാലകൃഷ്ണൻ, മധുപാൽ, ബേസിൽ ജോസഫ്, മണിയൻ പിള്ള രാജു, ബൈജു, അഹാന കൃഷ്ണകുമാർ, ഇർഷാദ്, ശങ്കർ രാമകൃഷ്ണൻ, ശ്യാമ പ്രസാദ്, എം ജി ശ്രീകുമാർ, വയലാർ ശരത് ചന്ദ്ര വർമ്മ , ജോബ് കുര്യൻ, മുരുകൻ കാട്ടാക്കട, എം ജയചന്ദ്രൻ, സഞ്ജു സാംസൺ, ഐ എം വിജയൻ, സച്ചിൻ ബേബി, ജി. എസ്. പ്രദീപ്, സ്വാമി ശുഭാംഗാനന്ദ, ഗുരുരത്‌നം ജ്ഞാനതപസ്വി, ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ്, മാർ ബസേലിയസ് ജോസഫ് കത്തോലിക്കസ്, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, ആർച്ച് ബിഷപ്പ് തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, ഡോ. സക്കറിയാസ് മാർ അപ്രേം, കുറിയാക്കോസ് മാർ സേവിയറിസ്, പാളയം ഇമാം വി. വി. സുഹൈബ് മൗലവി, ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ, പി എൻ ഗോപീകൃഷ്ണൻ, ശൈലൻ ശൈലേന്ദ്രകുമാർ, സുജിത് ഭക്തൻ, രജനീഷ്, വകുപ്പ് സെക്രട്ടറിമാർ, കല, രാഷ്ട്രീയ, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ, മത മേലധ്യക്ഷൻമാർ, ആത്മീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന മേധാവികൾ, മാധ്യമ പ്രവർത്തകർ, വ്ലോഗർമാർ എന്നിവർ സംബന്ധിച്ചു.