തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

യൂറോളജി വിഭാഗത്തിലെ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസ്സന്‍ പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മറ്റ് വകുപ്പുകളില്‍ നിന്നും ഉപകരണക്ഷാമം സംബന്ധിച്ച പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
tvm-medical-college

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ആന്‍ജിയോഗ്രാമിന് ഉപയോഗിക്കുന്ന ഗൈഡ് വയറിനാണ് ക്ഷാമം നേരിടുന്നത്. വിഷയം ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കി. (Shortage of equipment in cardiology department thiru. medical college)

Advertisment

ഗൈഡ് വയറിന്റെ സ്റ്റോക്ക് തീരെക്കുറവാണെന്ന സൂചിപ്പിച്ചാണ് കത്ത്. ഉടനടി ഉപകരണം വാങ്ങിയില്ലെങ്കില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാം. ഉപകരണം ഉടന്‍ എത്തിക്കാന്‍ ആകുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. കമ്പനികളുമായി സംസാരിച്ചിട്ടുണ്ടെന്നും കുടിശ്ശിക ഉണ്ടെങ്കിലും ഉടന്‍ ഉപകരണം എത്തിക്കാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞതായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

യൂറോളജി വിഭാഗത്തിലെ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസ്സന്‍ പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മറ്റ് വകുപ്പുകളില്‍ നിന്നും ഉപകരണക്ഷാമം സംബന്ധിച്ച പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ആശുപത്രികളിലെ ഉപകരണക്ഷാമം ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിലും സജീവ ചര്‍ച്ചയായിരുന്നു. 

medical college
Advertisment