തിരുവനന്തപുരത്ത് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; 17കാരന്റെ ഇരുകൈപ്പത്തികളും അറ്റു ! 4 പേർക്ക് പരിക്ക്

മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു.  നെടുമങ്ങാട് സ്വദേശിയാണ് 17കാരന്‍

New Update
kerala police1

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു.  നെടുമങ്ങാട് സ്വദേശിയാണ് 17കാരന്‍.

Advertisment

ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസ്സാര പരിക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവർ ഗുണ്ടസംഘത്തിൽപ്പെട്ടവരാണെന്നാണ് വിവരം.  ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്.  

 

Advertisment