/sathyam/media/media_files/2025/09/18/sigapoor-gfjgh-2025-09-18-16-49-15.jpg)
തിരുവനന്തപുരം: സിംഗപ്പൂരിൽ വെച്ച് നടന്ന ഇൻ്റർനാഷണൽ റോബോട്ടിക്‌സ് ചലഞ്ചിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് തിരുവനന്തപുരം നഗരത്തിലെ ഇരുപത് വിദ്യാർത്ഥികൾ. സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) സിംഗപ്പൂർ സയൻസ് സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നഗരത്തിലെ സ്റ്റം റോബോട്ടിക്‌സ് ഇൻ്റർനാഷണലിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം നേടിയത്.
സ്റ്റം റോബോട്ടിക്‌സ് ഇന്റർനാഷണൽ സ്ഥാപകൻ എ എച്ച് രാജശേഖരൻ്റെ നേതൃത്വത്തിൽ
നിവേദിത് ജെ ബി, മുഹമ്മദ് യഹ്യ അനസ്, ആദിത് നായർ, സിദ്ധാന്ത് എസ് നായർ, ആൽവിൻ അജീഷ്, മാനവ് നായർ, അഭിനവ് പി, ആര്യമാൻ പിള്ള, മുഹമ്മദ് ഷാൻ, റയ്യാൻ ഷർഫസ് സേട്ട്, സാവിയോ സാക്സൺ, ദേവ് നന്ദൻ ദീപക്, അശ്വിൻ നായർ എ, തരുൺരാജ് എം, ഹന ഹുസൈൻ, എം യാഴിനി, ജോസഫ് ജോൺ, ഇവാൻ ജോബി, യുവാൻ കിഷോർ, ആദിത്യൻ ബി എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്. ഓൺലൈൻ വഴി നടത്തിയ ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചാണ് ഇവർ സിംഗപ്പൂരിലെ വെച്ച് നടന്ന കഠിനമായ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടിയത്.
അഞ്ച് അംഗങ്ങൾ അടങ്ങിയ "റോബോ മാസ്റ്റേഴ്‌സ്", "റോബോ മൈൻഡ്‌സ്", "റോബോ മിനിയൻസ്","റോബോ ഫാൽക്കൺ"എന്നീ 4 ടീമുകളാണ് മത്സരിച്ചത്. ഓട്ടോണമസ് ചലഞ്ച്, പൈലറ്റ് ചലഞ്ച്,ഇമാജിനറി ചലഞ്ച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇരുപതു വിദ്യാർത്ഥികളും രണ്ടാം റൗണ്ടിൽ മത്സരിച്ചത്. ലോകമെമ്പാടുമുള്ള 35-ലധികം ടീമുകൾ മത്സരിച്ച ഈ ഇനങ്ങളിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും തിരുവനന്തപുരത്തെ ഈ വിദ്യാർത്ഥി ടീമുകൾ നേടി.