ഉദയ് ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നം. ആധാറിന് ‘ഉദയ്’ ചിഹ്നം രൂപകൽപ്പന ചെയ്തത് തൃശ്ശൂർ സ്വദേശി

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര ചിഹ്നം പ്രകാശനം ചെയ്തു. 

New Update
udhay

തിരുവനന്തപുരം: ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നമായി ആനക്കുട്ടിയുടെ രൂപത്തിലുള്ള 'ഉദയ്' അനാവരണം ചെയ്തു.

Advertisment

തൃശ്ശൂർ സ്വദേശി അരുൺ ഗോകുലാണ് അഖിലേന്ത്യ തലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്.


തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര ചിഹ്നം പ്രകാശനം ചെയ്തു. 


ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിഹ്നത്തിന് രൂപം നൽകിയത്.

ആധാർ വിവരങ്ങൾ പുതുക്കൽ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, വിവരങ്ങൾ സുരക്ഷിതമായി പങ്കിടൽ, പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളോട് സംവദിക്കാനുള്ള ഔദ്യോഗിക മുഖമായി ഇനി 'ഉദയ്' മാറും.


രാജ്യവ്യാപകമായി ലഭിച്ച 875 എൻട്രികളിൽ നിന്നാണ് അരുൺ ഗോകുലിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്. 


പൂനെ സ്വദേശി ഇദ്രിസ് ദാവൈവാല, ഉത്തർപ്രദേശ് സ്വദേശി കൃഷ്ണ ശർമ്മ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ചിഹ്നത്തിന് പേര് നൽകാനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആധാറിന്റെ ഉത്തരവാദിത്തമുള്ള ഉപയോഗവും ആധുനിക സേവനങ്ങളും ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പുതിയ ചിഹ്നം സഹായിക്കുമെന്ന് യുഐഡിഎഐ അധികൃതർ വ്യക്തമാക്കി.

Advertisment