New Update
/sathyam/media/media_files/H1oJRFtu1skhRvy4yp5J.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 640 രൂപയാണ് പവന് ഉയർന്നത്. ഇതോടെ ഒരു ദിവസത്തിന് ശേഷം വീണ്ടും സ്വർണവില 95,000 കടന്നു.
Advertisment
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.
ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു. രാവിലെ 240 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചയ്ക്ക് 480 രൂപയും കുറഞ്ഞതോടെ വില 95,000 ത്തിന് താഴേക്കെത്തി.
ഒറ്റ ദിവസംകൊണ്ട് സ്വർണത്തിന് 720 രൂപ കുറഞ്ഞത് ഉപഭോക്താക്കൾക്ക് ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us