/sathyam/media/media_files/2025/12/26/bjp-thiruvananthapuram-corporation-jpg-2025-12-26-08-56-34.webp)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ചിരിത്രത്തിൽ ആദ്യമായി ഒരു ബി.ജെ.പി നേതാവ് സത്യപ്രതിജ്ഞ ചെയ്തു അധ്യക്ഷനായി അധികാരമേൽക്കും.
ബി.ജെ.പി നിയമസഭ പിടിക്കുന്നതിൻ്റെ ആദ്യ ചവിട്ടുപടിയായാണ് ബി.ജെ.പി കോർപ്പറേഷൻ ഭരണത്തെക്കാണുന്നത്.
സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ ബി.ജെ.പിയെ പിന്തുണക്കുമെന്നു ഉറപ്പായതോടെയാണ്
101 അംഗ കോർപറേഷനിൽ പാർട്ടി കേവല ഭൂരിപക്ഷമായ 51 പേരുടെ പിന്തുണ ഉറപ്പിച്ചത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞതും എൻ.ഡി.എക്ക് നേട്ടമാണ്. വി.വി. രാജേഷാണ് ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി. ആശാ നാഥാണ് പാർട്ടിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി.
നിയമസഭയിലേക്കുള്ള പോരാട്ടത്തിൽ ബിജെപിയുടെ പ്രധാനവേദി ഇനി തിരുവനന്തപുരമാവും. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ഇടതുകേന്ദ്രങ്ങളിലും ബി.ജെ.പി ഭൂരിപക്ഷത്തിൽ എത്തി.
കോർപറേഷൻ പരിധിയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാണ് കൈവരിച്ചത്.
കോർപ്പറേഷനിൽ മൂന്നും നാലും അംഗങ്ങൾ കിട്ടിയിരുന്ന അവസ്ഥയിൽ നിന്നാണ് ഇപ്പോൾ 50 അംഗങ്ങൾ എന്ന നിലയിൽ ബി.ജെ.പി എത്തിയത്. 45 വർഷക്കാലം ശക്തമായ ഇടതു കോട്ടയായി നില കൊണ്ടതാണ് തിരുവനന്തപുരം.
കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചത് കേവല ഭൂരിപക്ഷം ഇല്ലാതെയായിരുന്നു. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ പല വാർഡുകളിൽ സി.പി.എം വിജയിച്ചത് 150 ൽ താഴെ വോട്ടിനായിരുന്നു.
കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടപ്പെട്ടത്തോടെ അടുത്ത തവണ അധ്യക്ഷസ്ഥാനത്ത് ഒരു ബി.ജെ.പിക്കാരൻ എത്തുമെന്നു നേതൃത്വം ഉറപ്പിച്ചിരുന്നു.
പിന്നീട് താഴെ തട്ടിലുള്ള പ്രവർത്തങ്ങൾ ബി.ജെ.പി കൂടുതൽ സജീവമാക്കി. ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷം കൊണ്ടുവന്ന പ്രഫഷണലിസം ഏറ്റവും ഗുണം ചെയ്തതും തിരുവനന്തപുരത്താണ്.
ഈ മുന്നേറ്റം ബി.ജെപിക്കു ഇരട്ടിയായി മുന്നോട്ടു കൊണ്ടു പോയാലെ നിയമസഭയിൽ ബിജെപിക്കു നേട്ടം ഉണ്ടാകൂ.
ഇതിനായി 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കിമാറ്റുമെന്ന് ബിജെപിയുടെ പ്രഖ്യാപനം.
അധികാരമേറ്റ് 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്ര വികസന രൂപരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പ്രഖ്യാപിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു.
കോര്‍പ്പറേഷന്റെ ഭരണനിര്‍വഹണം ഓണ്‍ലൈന്‍, സി.എസ്.സി സംവിധാനങ്ങളിലൂടെ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നു.
മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും പേരുമാറ്റാതെ, അട്ടിമറിക്കപ്പെടാതെ 100% വും അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നു.
ഡിജിറ്റല്‍ – എഐ സാങ്കേതികവിദ്യകളിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂര്‍ണ്ണമായും അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കും.
വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലായി എന്നറിയാന്‍, ഭരണനേട്ടങ്ങളുടെ വിലയിരുത്തലായി ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സുതാര്യ ഭരണം എന്‍ഡിഎ ഉറപ്പ് നല്‍കുന്നു.
വരവ്-ചെലവ് വിവരങ്ങളും പദ്ധതി നടത്തിപ്പും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എല്ലാ വര്‍ഷവും ‘ബജറ്റ് റിപ്പോര്‍ട്ട് കാര്‍ഡ്’ പുറത്തിറക്കും.
എല്ലാ വാര്‍ഡിലും മികച്ച സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. 24 മണിക്കൂറും ഡോക്ടറുടെ സേവനം. വാര്‍ഡുതോറും കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയും എന്‍ഡിഎ ഉറപ്പുനല്‍കുന്നു.
കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കോര്‍പ്പറേഷനില്‍ വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്നുമെന്ന് എൻഡിഎയുടെ വികസനരേഖ ഉറപ്പ് നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us