/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
തിരുവനന്തപുരം: ഇനിയുള്ള പത്ത് വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാന ഒരുങ്ങുമ്പോൾ പത്ത് വർഷം തുടർഭരണം നടത്തിയ സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളിൽ ആരൊക്കെ മത്സരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറിയും മത്സരത്തിനിറങ്ങാൻ തീരുമാനിച്ചതിനാൽ തന്നെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കില്ല. നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നോട്ട് നയിക്കാൻ അരയും തലയും മുറുക്കി സംസ്ഥാന സെ്രകട്ടറി കളത്തിലിറങ്ങും.
ഗോവിന്ദൻ മാറിനിൽക്കുന്നത് കൊണ്ട് തന്നെ തശളിപ്പറമ്പ് സീറ്റിൽ കണ്ണൂരിലെ പല പ്രമുഖരും കണ്ണുവെച്ച് കഴിഞ്ഞു. രണ്ട് ടേം എന്ന സി.പി.എം നിബന്ധനയുണ്ടെങ്കിലും മത്സരത്തിനിറങ്ങാൻ തീരുമാനിച്ച പിണറായി വിജയന് സ്വാഭാവികമായും ഇളവ് നൽകാൻ പാർട്ടി നിർബന്ധിതമാകും.
അതേ ഇളവ് മുൻ ആരോഗ്യ മരന്തി നിലവിൽ മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജയ്ക്ക് ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇനി പിണറായി മത്സരത്തിനിറങ്ങാതിരിക്കുന്ന സാഹചര്യം സംജാതമായാൽ ശൈലജയെ ഉയർത്തിക്കാട്ടണമെന്ന വികാരം സി.പി.എമ്മിൽ പലർക്കുമുണ്ട്. അതിലും തീരുമാനം പിണറായിയുടേതാകും എന്നതാണ് യാഥാർത്ഥ്യം. മുമ്പ് തന്നെ ശൈലജയെ ഒതുക്കാനാണ് ആരോഗ്യ മ്രന്തി സ്ഥാനത്ത് നിന്നും രണ്ടാം തവണ അകാരണമായി മാറ്റിയതെന്നും പറയപ്പെടുന്നു.
രണ്ട് തവണ മത്സരിച്ച എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും മത്സരരംഗത്ത് നിന്നും മാറുമെന്ന സൂചനയാണ് ശക്തമായുള്ളത്. ടേം നിബന്ധനയുടെ പേരിൽ കഴിഞ്ഞത വണ മാറ്റിനിർത്തപ്പെട്ട തോമസ് ഐസക്കിനും ഇ.പി.ജയരാജനും ഇത്തവണ തടസ്സങ്ങളില്ല.
പക്ഷേ, അതും പാർട്ടിയും പിണറായിയും തീരുമാനിക്കുന്നതുപോലിരിക്കും. ആത്മകഥാ വിവാദത്തിൽ പെട്ട ജയരാജനും കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ ഇ.ഡിയുടെ നിരീക്ഷണത്തിലുള്ള ഐസക്കിനും സീറ്റ് നൽകുന്ന കാര്യത്തിൽ പാർട്ടിയിൽ ചൂടേറിയ ചർച്ചകൾ നടക്കും. ഐസക്ക്് ആലപ്പുഴയിലെ അരൂരിൽ മത്സരിക്കുമെന്ന പ്രചാരണവും ശക്തമാണ്.
പാർട്ടി സംസ്ഥാന നേതൃതവത്തോട് ഇടഞ്ഞ് നിൽക്കുന്ന പി. ജയരാജന് സീറ്റ് നൽകണമെങ്കിൽ നിലവിൽ ആരെങ്കിലും ഒഴിയേണ്ട സ്ഥിതിയാണുള്ളത്.
വ്യക്തിപൂജ വിവാദത്തിൽ പാർട്ടി നടപടി സ്വീകരിച്ചും പി.വി അൻവർ സി.പി.എമ്മിലെ പി.ശശിയെ ലക്ഷ്യമിട്ട് ഉയർത്തിയ ആരോപണങ്ങളിൽ കുറ്റാരോപിതനായും നിൽക്കുന്ന പി.ജയരാജന് സീറ്റ് കിട്ടാക്കനിയായേക്കും.
കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ പാർട്ടി തഴഞ്ഞ പി.ജയരാജനു പാർലമെന്ററി രംഗത്തും വഴിയടഞ്ഞുവെന്ന സൂചനകളുമുണ്ട്. ജയരാജനെ സംഘടനയിലും പാർലമെന്ററി രംഗത്തും ഒരുപോലെ തഴയാനാണോ തീരു മാനമെന്ന ചോദ്യത്തിന് ഉത്തരം സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടികയാവും ഉത്തരം നൽകുക.
കണ്ണൂർ ജില്ലയിൽനിന്ന് പി.ജയരാജന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താനിടയില്ല. ജയരാജനെ പരിഗണിക്കണമെന്നു മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിച്ചാൽ മാത്രമേ അദ്ദേഹത്തിനും ഇനി എന്തെങ്കിലും ്രപതീക്ഷയ്ക്ക് വകയുള്ളൂ.
സുരക്ഷിതസീറ്റും എൽഡിഎഫ് ജയിച്ചാൽ മന്ത്രിസ്ഥാനവുമാകാം ജയരാജന്റെ മനസ്സിൽ ഉള്ളതെന്നും അതിന് കടമ്പകൾ പലതും കടക്കേണ്ടി വരുമെന്നുമാണ് പൊതുവിലയിരുത്തൽ.
കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലുമുള്ള മന്ത്രിമാർ എല്ലാവരും തന്നെ മത്സരത്തിനുണ്ടാകും. എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറി കൂടി യായതിനാൽ കേരളത്തിൽ മത്സരിക്കാനിടയില്ല. സി.പി.എമ്മിന് ലഭിക്കുന്ന അടുത്ത രാജ്യസഭാ സീറ്റ് എളമരത്തിന് നൽകിയേക്കും.
മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പി.കെ.ശ്രീമതിക്കും ദേശീയ ചുമതലയുണ്ട്. ആലപ്പുഴയിലെ സിറ്റിങ് എംഎൽഎമാരെ ആരെയെങ്കി ലും ഒഴിവാക്കിയാലേ സി.എസ്.സുജാത യ്ക്കു മത്സരിക്കാനാകൂ. അരൂരിൽ അതിനുള്ള സാധ്യതയുണ്ട്.
എന്നാൽ തോമസ് ഐസക്ക് അരൂരിന് വേണ്ടി പിടിമുറുക്കിയെന്ന വാദവും ശക്തിപ്പെടുകയാണ്. മറ്റു വനിതാ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.സതീദേവിയുടെയും കെ.എസ്.സലീഖ യുടെയും പേര് സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us