Advertisment

ബാലരാമപുരം ദേവേന്ദു കൊലക്കേസ് പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അമ്മ ശ്രീതുവിനെ പൂജപ്പുരയിലുള്ള സർക്കാരിൻ്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി

ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.

New Update
harikumar balaramapuram

തിരുവനന്തപുരം: ബാലരാമപുരം രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ്  കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു.

Advertisment

ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്നലെ പുലർച്ചെയാണ് രണ്ട് വയസുകാരിയെ വീടിന് സമീപത്തെ കിണറ്റിൽ എറിഞ്ഞ് കൊന്നത്. എന്നാൽ അമ്മാവന് അല്ലാതെ മറ്റാർക്കും കൊലയിൽ പങ്കില്ലന്നാണ് നിലവിൽ പൊലീസ് നിഗമനം.

അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയക്കുകയും അമ്മ ശ്രീതുവിനെ പൂജപ്പുരയിലുള്ള സർക്കാരിൻ്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമ്മയെ ഇനി ഉടൻ തന്നെ ചോദ്യം ചെയ്യേണ്ട എന്നാണ് പൊലീസ് തീരുമാനം.

Advertisment