Advertisment

ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല. മുൻപും കുട്ടികളെ ഉപദ്രവിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദേവേന്ദുവിന്റെ ജനനം മൂലമെന്ന് വിശ്വസിച്ചു. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാര്‍ കുട്ടിയെ എടുത്തെറിഞ്ഞു

ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

New Update
harikumar tvm

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവനന്ദയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി.

Advertisment

കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചു. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. താൻ ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും അമ്മ ശ്രീതു മൊഴി നൽകി.

കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണ് എന്നായിരുന്നു ഹരികുമാർ വിശ്വസിച്ചിരുന്നത്. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാര്‍ കുട്ടിയെ എടുത്തെറിയുകയും ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.

 സംഭവത്തിൽ പ്രതി ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്നലെ പുലർച്ചെയാണ് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

Advertisment