Advertisment

സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്. ഫെബ്രുവരി 3 അർധരാത്രി മുതൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ ഒരു ദിവസത്തെ പണിമുടക്ക് നടത്തും

തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂർ പണിമുടക്കുമെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) അറിയിച്ചു.

New Update
KSRTC

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്. പണിമുടക്കൊഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.

Advertisment

തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂർ പണിമുടക്കുമെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) അറിയിച്ചു.

ജീവനക്കാരുടെ ശമ്പളവും പെൻഷനും എല്ലാമാസവും ഒന്നാം തീയതി കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക പൂർണമായും അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌ക്കരണകരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക.
 
കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക, ഡ്രൈവർമാരുടെ സ്‌പെഷ്യൽ അലവൻസ് കൃത്യമായി നൽകുക, പുതിയ ബസുകൾ ഇറക്കുക, മെക്കാനിക്കൽ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യങ്ങൾ. 

Advertisment