Advertisment

ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായി സുരേഷ് ​ഗോപി മാറി. സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണം: ബിനോയ് വിശ്വം

ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും

New Update
binoy viswam111

 തിരുവനന്തപുരം:  കേന്ദ്രമന്ത്രി സുരേഷ് ഗോപി മാറിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായി സുരേഷ് ​ഗോപി മാറിയെന്ന്  അദ്ദേഹം പറ‍ഞ്ഞു.

Advertisment

സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും ഭരണഘടനയുടെ കസ്‌റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂർവം കാണണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കേരളത്തെ അവഹേളിച്ച കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ പറ്റി ബിജെപി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Advertisment