സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി കെ എം എബ്രഹാം

കിഫ്ബി ജീവനക്കാര്‍ക്ക് അയച്ച വിഷുദിന സന്ദേശത്തില്‍ തന്നെ ഒരു അപ്പീലിന്റെ സൂചന കെ.എം എബ്രഹാം നല്‍കിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k m abhraham

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന രാതിയിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ.എം എബ്രഹാം അപ്പീൽ നൽകിയേക്കും. 

Advertisment

അഭിഭാഷകരുമായി കെ.എം എബ്രഹാം ആശയ വിനിമയം തുടങ്ങി. 

സിബിഐ അന്വേഷണത്തെ സധൈര്യം നേരിടുമെന്നും കിഫ്ബി സിഇഓ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

ഇന്നലെ കിഫ്ബി ജീവനക്കാര്‍ക്ക് അയച്ച വിഷുദിന സന്ദേശത്തില്‍ തന്നെ ഒരു അപ്പീലിന്റെ സൂചന കെ.എം എബ്രഹാം നല്‍കിയിരുന്നു. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. 

ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ കാരണമെന്ന് കെ.എം എബ്രഹാം ആരോപിച്ചു.