തിരുവനന്തപുരം: വർക്കലയിൽ കാർ ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. പാലച്ചിറ ബൈജു ഭവനിൽ ശാന്ത (65) ആണ് മരിച്ചത്.
വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം.
ജോലി കഴിഞ്ഞ് റോഡരികിൽ വിശ്രമിക്കുകയായിരുന്ന ശാന്തയെ കാർ ഇടിക്കുകയായിരുന്നു.
ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊല്ലം കിളിവല്ലൂർ സ്വദേശി സുകേശൻ എന്നയാളാണ് കാറോടിച്ചിരുന്നത്.
സംഭവത്തിൽ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.