കോട്ടയം: യുവനേതാക്കള്‍ റീല്‍സില്‍ നിന്നു ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും രാജകൊട്ടാരത്തില്‍ കുബേരന്മാര്‍ ഇരുന്നു പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
പി.ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസിനെതിരെ കെ.പി.സി.സി അധ്യക്ഷനു പരാതി നല്‍കിയതിനിടെ യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ കൂടി രംഗത്തു വന്നത്. ജനങ്ങള്‍ക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പി.ജെ. കുര്യന്റെ വിമശനത്തെ ശരിയായ രീതിയില്‍ ആദ്യം എടുത്ത്. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മാറി.
യുവ നേതാക്കള്‍ റില്‍സില്‍ നിന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം. അതിന് ഏതു മാധ്യമങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാം. ഇതു മാത്രമാണു ജീവിത ലക്ഷ്യം എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങളില്‍ നിന്നും അകന്നുപോകും.
ജനങ്ങളുടെ വോട്ടു പിടിക്കണമെങ്കില്‍ ജനമധ്യത്തില്‍ പ്രവര്‍ത്തിക്കണമെന്നു കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പി.ജെ കുര്യന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പിന്നാലെ പി.ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സി അധ്യക്ഷനു പരാതി നല്‍കിയിരുന്നു.