തദ്ദേശ തിരഞ്ഞെടുപ്പിൽ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പിൻവാതിൽ നിയമനം, ശബരിമല വിഷയം തുടങ്ങിയവയെല്ലാം ജനമനസിൽ ഉണ്ട്. അവർ തീർച്ചയായും പ്രതികരിക്കും.

New Update
thiruvanchoor

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 
 കോട്ടയം ഗവൺമെൻ്റ് മോഡൽ എച്ച്എസ്എസിൽ കുടുംബ സമേതമെത്തിയാണ് തിരുവഞ്ചൂർ വോട്ട് ചെയ്തത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പിൻവാതിൽ നിയമനം, ശബരിമല വിഷയം തുടങ്ങിയവയെല്ലാം ജനമനസിൽ ഉണ്ട്. അവർ തീർച്ചയായും പ്രതികരിക്കും ജനങ്ങൾ യുഡിഎഫിനൊപ്പമാണ്. ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. അത് തദ്ദേശ തെരഞ്ഞെടുപ്പിൽ തെളിയും. കോട്ടയം ജില്ലയിൽ യു.ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Advertisment