സിപിഎം പോളിറ്റ്ബ്യൂറോ യോഗം. മുഖ്യമന്ത്രി തിങ്കളാഴ്ച ഡൽഹിയിലേക്ക്. ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തും

ആശാ സമരം, വയനാട് സഹായം കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
PINARAYI VIJAYAN1

 തിരുവനന്തപുരം: ചൊവ്വാഴ്ച ആരംഭിക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അറിയിച്ചിട്ടുണ്ട് .

Advertisment

 ആശാ സമരം, വയനാട് സഹായം കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ആശാസമരവുമായി ബന്ധപ്പെട്ട കണക്കുകളുടെ കുറിപ്പ് ഇന്ന് കേന്ദ്ര ധനമന്ത്രിക്ക് കൈമാറും എന്നാണ് കെ.വി തോമസ് അറിയിച്ചിരിക്കുന്നത്.