തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റ ഭാഗമായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽവേ പൊലീസ്. പാഴ്സലുകളും ലഗേജുകളും റെയിൽവെ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും.
പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.
ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്.
കഞ്ചാവ് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ചിത്രങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറും. ഇടനിലക്കാര്‍ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും.
ഇത് തടയാനാണ് പൊലിസും റെയിൽവെ സംരക്ഷണ സേനയും എക്സൈസും ചേർന്നുള്ള പരിശോധനകള്‍ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്.